Wednesday 5 October 2016

WEAPONS_SCANDALS_INDIA_CORRUPTION???

                                                          (pic.source: BBC.com)

 ഈ ചിത്രത്തിൽ കാണുന്ന കണക്കുകളുടെ അന്തരം തന്നെ ഓരോ ആയുധ ഇടപാടിലും (നാം വാങ്ങുന്നതും നിർമിക്കുന്നതും തമ്മിലുള്ള വിത്യാസം) ദർശിക്കുവാൻ കഴിയുന്ന ഒരു യഥാർഥ ഇന്ത്യൻ ആയി നിങ്ങൾ മാറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.


 

ഒരു രാജ്യം, ചൊവ്വയിൽ വരെ തങ്ങളുടെ മുദ്ര പതിപ്പിച്ച രാജ്യം, അമേരിക്ക ചിലവാക്കിയതിന്റെ ഏകേദശം 10 ൽ 1 പണം മുടക്കി ചൊവ്വയിൽ പരീക്ഷണം നടത്തിയ രാജ്യത്തിന് എന്തുകൊണ്ട് അത്യാധുനിക വിമാനങ്ങളും ഹേളിക്കപ്റ്ററുകളും, ഡ്രോണുകളും അന്തർവാഹിനികളെയും, പടക്കപ്പലുകളും വാങ്ങുവാൻ അമേരിക്കയെയും ഫ്രാൻസിനെയും ഇസ്രയേലിനെയും പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നു? നമുക്ക് അതിനുള്ള കഴിവില്ല എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക? അങ്ങനെയെങ്കിൽ ടെക്‌നോളജി എന്തുകൊണ്ട് വളർത്തുന്നില്ലാ ഈ മേഖലകളിൽ?   അതും ഇത്രയധികം പല മേഖലകളിലേക്കും നാം വളർന്നിട്ടും? പല പല അഴിമതിക്കഥകൾ നാം കേട്ട് കഴിഞ്ഞു ഇത്തരം ആയുധ വ്യാപാരവുമായി ബന്ധപ്പെട്ടു. അതെ, ഈ ആയുധ വ്യാപാരവും വാങ്ങലും ആർക്കൊക്കെയോ ഒരു കറവ പശുവാണെന്നു ഞാൻ വിശ്വസിക്കുന്നു. നമ്മുടെ രാജ്യത്തു മുതൽമുടക്കേണ്ട പണം മറ്റു രാജ്യങ്ങളുടെ വളർച്ചക്ക് കാരണമായി തീരുന്നുണ്ടെങ്കിൽ അതിൽ നിറഞ്ഞിരിക്കുന്ന അഴിമതികൾ തന്നെയാണ് കാരണം. ഇത്തരത്തിൽ ഓരോ കരാറുകളും ഒപ്പിടുമ്പോഴും ആയുധങ്ങൾ വാങ്ങുമ്പോഴും ഇതിനു ചുക്കാൻ പിടിക്കുന്ന വ്യക്തികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും  ഫണ്ടിലേയ്ക്ക് ഒഴുകിയെത്തുന്ന കോടികളുടെ കണക്കുകൾ  അന്വേഷിക്കാനും ആഡിറ്റ് നടത്താനും ആർക്കാണ് സാധിക്കുക?  ആർക്കാണ് ഈ ദുർവിധി ഒന്ന് അവസാനിപ്പിക്കാൻ സാധിക്കുക? നീതി പോലും കൃത്യ സമയത്തു ലഭിക്കാത്ത രാജ്യത്തു ഇതും ഒരു സ്വപ്നം മാത്രം.


some links to india's arms dealing scandals


link to Indian manufactured and prestigious weapons